ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

RED SQUAD | മാസ്സ് ഡയറക്ടർ അഭിനേതാവാകുന്നു.

 മലയാളികളുടെ പ്രിയപ്പെട്ട കൊല മാസ്സ് സംവിധായകൻ നടനായി എത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട കൊല മാസ്സ് സംവിധായകനാണ് അജയ് വാസുദേവ്.  ഇപ്പോഴിതാ ഒരു വെബ് സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഞെട്ടിക്കുകയാണ് അദ്ദേഹം. അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന റെഡ് സ്ക്വാഡ് എന്ന വെബ് സീരീസിലാണ് അദ്ദേഹം അഭിനയിക്കുന്നത്. സീരീസിൻ്റെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറങ്ങി. ട്രെയ്ലർ കാണാൻ ഈ ലിങ്ക് അമർത്തുക യുവതാരം അഖിൽ പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, CBI 5 ഫെയിം സജിപതി , എന്നിവരാണ് വെബ് സീരീസിലെ  മറ്റ് അഭിനേതാക്കൾ.   Link >>> https://youtu.be/su2C_1bhGgw News @DAILY DOSE | Entertainment Guru
ഈയിടെയുള്ള പോസ്റ്റുകൾ

ആ വാർത്ത ശരിയല്ല : ഷാജി കൈലാസ്

 ആ വാർത്ത ശരിയല്ല : ഷാജി കൈലാസ് കടുവയുടെ വൻ വിജയത്തെത്തുടർന്ന് ഷാജി കൈലാസ് പുതിയ വോൾവോ സ്വന്തമാക്കിയെന്ന വാർത്തയും, താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാലിപ്പോൾ താൻ കാർ വാങ്ങിയിട്ടില്ല എന്നാണ് ഷാജി കൈലാസ് പറയുന്നത്. ഷാജി കൈലാസിൻ്റെ കുറിപ്പ് - "ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ  'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിൻ്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിൻ്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ . എന്നാണ് അദ്ദേഹം കുറിച്ചത്. ഷാജി കൈലാസിൻ്റെ പോസ്റ്റ്   പോസ്റ്റ് കാണാൻ ലിങ്ക് അമർത്തുക  © DAILY DOSE |

ഇതാ ഒരു അഡാർ ആൽബം സോംഗ്

 ഇതാ ഒരു അഡാർ ആൽബം സോംഗ് വൈറലായി "BH00MI '' - യൂ ട്യൂബിൽ !!! കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ഒരു വ്യത്യസ്തമായ വീഡിയോ ആൽബമാണ് 'ഭൂമി' സാധാരണ പൈങ്കിളി വീഡിയോ ആൽബങ്ങളിൽ നിന്നും വ്യത്യസ്തമായി അസാമാന്യ ദൃശ്യചാരുതയോടെ മികച്ച സംഗീതത്തോടെ, വരികളോടെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ് ഭൂമി നിരവധി പേരാണ് ഇതിനോടകം ആൽബത്തിന് പ്രശംസയുമായെത്തിയത്. ബിഗ് ബോസ്സ് താരം ഡോ.രജിത് കുമാർ, എം എൽ എ - C R മഹേഷ്, മാധ്യമ പ്രവർത്തകൻ അനിൽ മുഹമ്മദ് അങ്ങനെ നിരവധി പ്രമുഖർ ആൽബത്തെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. വളരെ ഗംഭീരമായ വിഷ്വൽ ബ്യൂട്ടി .. നല്ല ഫീൽ - എന്നാണ് ഡോ. രജിത്കുമാർ അഭിപ്രായപ്പെട്ടത്. ഭൂമി - വീഡിയോ സോംഗ് കാണാൻ ഈ ലിങ്ക് അമർത്തുക ഇന്ദ്രജിത്ത് .R സംവിധാനവും സനീഷ് സച്ചു ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ഭൂമിയുടെ നിർമ്മാണം 1947 എന്ന ബാനറിൽ ജോബി നീലങ്കാവിൽ നിർവ്വഹിച്ചിരിക്കുന്നു. "ഭൂമി നമ്മുടെ കണ്ണുകളിൽ കാണുന്നതിനെക്കാൾ മനോഹരിയാണ് സർവ്വം സഹയാണ്" "BHOOMI", starring  Abhirami_dayan . Directed by Indrajith R , Screen Play by Akash,  Produced by...

FILM AWARD | 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ആഗസ്റ്റ് മൂന്നിന് സമ്മാനിക്കും.

 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി സമ്മാനിക്കും. ചലച്ചിത്ര അവാര്‍ഡുകള്‍ ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി സമ്മാനിക്കും 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2022 ആഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ  പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ  സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന...

MAMMOOTTY | മമ്മൂക്കയെ ട്രോളാൻ വരട്ടെ

 കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളിന് ഇരയായിരിക്കുകയാണ് മമ്മൂക്ക .... നല്ല സ്റ്റൈലൻ കോസ്റ്റ്യൂമിൽ ഷൂവും ഗ്ലാസ്സുമൊക്കെ ധരിച്ചാണ് ചിത്രത്തിനു വേണ്ടി മമ്മൂക്ക പോസ്സ് ചെയ്തിരിക്കുന്നത്. ആരാധകർ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ ക്യാപ്ഷൻ ചിലർക്ക് ദഹിച്ചില്ല. " Happy tiger day 🐅 " എന്നായിരുന്നു ചിത്രത്തിന് മമ്മൂക്ക നൽകിയ ക്യാപ്ഷൻ. അതോടെ സ്വയം പുകഴ്ത്താൻ ഇങ്ങേർക്ക് നാണമില്ലേ എന്നു തുടങ്ങി ട്രോളുകളും വന്നു തുടങ്ങി. ജൂലൈ 29 - international tiger day ആണ്. പക്ഷേ ആ ആശംസയ്ക്ക് സ്വന്തം ചിത്രം പങ്കുവച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പക്ഷേ അതിൽ കാര്യമുണ്ട്. പ്രമുഖ ഷൂ ബ്രാൻഡായ Onitsuka Tiger ൻ്റെ ഷൂ ആണ് ചിത്രത്തിൽ മമ്മൂക്ക ധരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന ഷൂവിൻ്റെ വില 129 ഡോളറാണ്. ചുമ്മാതല്ല മമ്മൂക്ക ക്യാപ്ഷൻ നൽകിയത് കേട്ടോ .. . അല്ലാതെ സ്വന്തം ചിത്രമിട്ട് Tiger day ആശംസ പറയാൻ മമ്മൂക്ക വരില്ല മക്കളേ എന്നാണ് ആരാധകർ പറയുന്നത് ... ©DAILY DOSE | Entertainment Guru

വൈറലായി ഷമ്മി തിലകൻ്റെ കുറിപ്പ്

 ഷമ്മി തിലകൻ്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വളരെയധികം പ്രേക്ഷക പിന്തുണയുള്ള താരമാണ് ഷമ്മി തിലകൻ. അദ്ദേഹത്തിൻ്റെ അഭിനയവും നിലപാടുകളും പ്രേക്ഷകർക്ക് ഒരുപലെ പ്രിയപ്പെട്ടതാണ്.. ഇപ്പോഴിതാ പാപ്പൻ എന്ന സിനിമയുടെ വിജയത്തെത്തുടർന്ന് അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പ് തരംഗമാവുന്നു. 🫂#നന്ദി_ജോഷിസർ🫂 എനിക്ക് നൽകുന്ന "കരുതലിന്" 🙏 എന്നെ പരിഗണിക്കുന്നതിന്..!🙏 എന്നിലുള്ള വിശ്വാസത്തിന്..!🙏 💖Love you JOSHIY sir💖 #pappanmovie #joshiysir #davidkachapilly  #sureshgopi #rjshaan #gokulsuresh എന്നാണ് അദ്ദേഹം കുറിച്ചത്. ഷമ്മി തിലകൻ്റെ പോസ്റ്റ് കാണുവാൻ ഈ ലിങ്ക് അമർത്തുക ഈ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയത്. പോസ്റ്റിനു താഴെ കമൻ്റുകൾ നിറയുകയാണ്. ഷമ്മി ചേട്ടന്റെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രം. ഇനി മുകളിലേയ്ക്കു മാത്രം. നശിപ്പിയ്ക്കാനും നാവടക്കിയ്ക്കാനും ശ്രമിച്ചവരോടുളള മധുര പ്രതികാരം. അച്ഛന്റെ പേരിനു കളങ്കം വരുത്താത്ത അപൂര്‍വം ചിലരിൽ മുമ്പൻ ആരെന്നു ചോദിച്ചാൽ ഒരു ആദ്യ പേര് ഞങ്ങളുടെ പ്രിയപ്പെട്ട ഷമ്മി തിലകന്‍. ഒരിക്കല്‍ കൂടി ഐ ലവ് യൂ ❤️❤️❤️❤️❤️💐💐💐💐 - എന്നാണ് ഒരാളുടെ കമ...

എനിക്ക് ഇവിടെ മാത്രമല്ലെടാ പിടി : ശവണൻ

 ഇനി വരുന്നത് ഇതിലും വലുതുമായി : ശരവണൻ വീണ്ടും  ലെജൻഡ് ശരവണൻ ഇപ്പോൾ താരമാണ്. സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ശരവണനാണ് താരം. ശരവണൻ നിർമ്മിച്ച്, ശരവണൻ തന്നെ നായകനായി അഭിനയിച്ച ലെജൻഡ് എന്ന സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നൂറ് കോടിക്കു മുകളിൽ ചിലവ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. '' റോബോട്ട് അഭിനയിക്കുമോ ഇങ്ങനെ ? " " കീ കൊടുത്ത പാവ " എന്നൊക്കെ സോഷ്യൽ മീഡിയകളിയാക്കുമ്പോഴും ശരവണന് യാതൊരു കുലുക്കവുമില്ല. തമിഴ്നാട്ടിലെ പ്രശസ്ത വസ്ത്രവ്യാപാരശാലകൾ ഉൾപ്പെടെ നിരവധി ബിസിനസ്സുകൾ ഉള്ള ശരവണൻ പറയുന്നത് അഭിനയിക്കുക എന്നത് തൻ്റെ ആഗ്രഹമായിരുന്നു എന്നും, അതിനു വേണ്ടിയാണ് സിനിമ നിർമ്മിച്ചത് എന്നുമാണ്. എൻ്റെ വെറും ഇരുപത്തിയഞ്ച് ദിവസത്തെ വരുമാനമാണ് ആ സിനിമയുടെ ചെലവ്.അതുകൊണ്ട് എനിക്ക് യാതൊരു ടെൻഷനുമില്ല. ഇനി വരുന്നത് ഇതിനേക്കാൾ മുതൽ മുടക്കിൽ ഒരു ഇൻ്റർനാഷണൽ സിനിമയായിരിക്കും. അതിലും ഞാൻ തന്നെ നായകനാവും ... അൻപത്തിരണ്ടു വയസ്സുകാരനായ ശരവണൻ ഇനി ഇൻ്റർനാഷണൽ താരമാകാനുള്ള തയ്യാറെടുപ്പിലാണ്. ലെജൻഡ് സിനിമ പോസ്റ്റർ എന്തായാലും തമിഴ്നാട്ടിൽ മോശമല്ലാത്ത കളക്ഷൻ ചിത്രം നേടിയ സ്ഥിതി...