ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വൈറലായി ഷമ്മി തിലകൻ്റെ കുറിപ്പ്

 ഷമ്മി തിലകൻ്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.


വളരെയധികം പ്രേക്ഷക പിന്തുണയുള്ള താരമാണ് ഷമ്മി തിലകൻ.
അദ്ദേഹത്തിൻ്റെ അഭിനയവും നിലപാടുകളും പ്രേക്ഷകർക്ക് ഒരുപലെ പ്രിയപ്പെട്ടതാണ്..

ഇപ്പോഴിതാ പാപ്പൻ എന്ന സിനിമയുടെ വിജയത്തെത്തുടർന്ന് അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പ് തരംഗമാവുന്നു.

🫂#നന്ദി_ജോഷിസർ🫂

എനിക്ക് നൽകുന്ന "കരുതലിന്" 🙏
എന്നെ പരിഗണിക്കുന്നതിന്..!🙏
എന്നിലുള്ള വിശ്വാസത്തിന്..!🙏

💖Love you JOSHIY sir💖

#pappanmovie #joshiysir #davidkachapilly 
#sureshgopi #rjshaan #gokulsuresh

എന്നാണ് അദ്ദേഹം കുറിച്ചത്.

ഈ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയത്.

പോസ്റ്റിനു താഴെ കമൻ്റുകൾ നിറയുകയാണ്.
ഷമ്മി ചേട്ടന്റെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രം.
ഇനി മുകളിലേയ്ക്കു മാത്രം.
നശിപ്പിയ്ക്കാനും നാവടക്കിയ്ക്കാനും ശ്രമിച്ചവരോടുളള മധുര പ്രതികാരം.
അച്ഛന്റെ പേരിനു കളങ്കം വരുത്താത്ത അപൂര്‍വം ചിലരിൽ മുമ്പൻ ആരെന്നു ചോദിച്ചാൽ ഒരു ആദ്യ പേര് ഞങ്ങളുടെ പ്രിയപ്പെട്ട ഷമ്മി തിലകന്‍.
ഒരിക്കല്‍ കൂടി ഐ ലവ് യൂ ❤️❤️❤️❤️❤️💐💐💐💐

- എന്നാണ് ഒരാളുടെ കമൻ്റ്.

മറ്റൊരാൾ കമൻ്റിട്ടത് ഇങ്ങനെ : -

ചാക്കോ ഈ സിനിമയിൽ ജയിലിൽ നിന്നും ഇറങ്ങി പാപ്പൻ വാങ്ങി കൊണ്ട് വന്ന പൊറോട്ടയും ബീഫും കഴിക്കുന്ന രംഗം.... എന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറയുകയായിരുന്നു.. ആ കഴിക്കുന്ന രീതി കണ്ടിട്ട് കൊതി വരുന്നു എന്ന്.... നിങ്ങൾ എല്ലാ സിനിമയിലെയും പോലെ കഥാപാത്രമായി ജീവിക്കുക ആയിരുന്നു.... 💖💖💖💖


വേറൊരാളുടെ കമൻ്റ് : -
കഴിവുള്ളവരെ മാറ്റി നിർത്താൻ ആവില്ല..
അത് തിലകൻ സർ തെളിയിച്ചതാണ് "

ഇങ്ങനെ പോകുന്നു കമൻ്റുകൾ ..

എന്തായാലും പാപ്പൻ്റെ വൻ വിജയം ഷമ്മി തിലകന് വലിയ ഊർജം നൽകും എന്ന കാര്യത്തിൽ സംശയമില്ല.


©DAILY DOSE | Entertainment Guru

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MAMMOOTTY @ Harippad | മെഗാതാരത്തെ കാണാൻ വൻ പുരുഷാരം

മമ്മൂട്ടിയെ കാണാൻ വൻ ജനക്കൂട്ടം: ഹരിപ്പാട് നഗരം നിറഞ്ഞു കവിഞ്ഞു.  വീഡിയോയും ചിത്രങ്ങളും കാണാം മമ്മൂട്ടിയെ കാണാനെത്തിയ ജനാവലി ഹരിപ്പാട് വസ്ത്രശാല ഉദ്ഘാടനത്തിന് 30/07/22 - ഇന്ന് രാവിലെ വൻ ജനത്തിരക്ക്. വീഡിയോ കാണുവാൻ : വീഡിയോ കാണുവാൻ ഈ ലിങ്ക് അമർത്തുക അക്ഷരാർത്ഥത്തിൽ ഹരിപ്പാട് നഗരം പൂരപ്പറമ്പായി . ചിത്രങ്ങൾ കാണാം ..

ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ

 ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ ബറോസ് തിയ്യേറ്ററുകളിലേക്ക് BARR0z update മോഹൻലാൽ ആരാധകർക്ക് സന്തോഷ വാർത്തയുമായി അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജോലികൾ പൂർത്തിയായി . This is Team Barroz signing off from the location. And now... the wait begins! എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ ബറോസ് ക്രൂവിൻ്റെ ചിത്രം പങ്കുവച്ചത് . മോഹൻലാൽ പങ്കുവച്ച ചിത്രം 2019 ലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ നാൾവഴികളിലെ ദുർഘട പാതകൾ താണ്ടിയാണ് ഈ 3D ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്.  അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ.  അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം.  അൺയൂഷ്വൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. നാനൂറ് വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നത്. എന്തായാലും മോഹൻലാൽ ആരാധകർക്ക് ഇനി സന്തോഷത്ത...

ഷമ്മി ഹീറോയാടാ .... കയ്യടിച്ച് കാണികളും സോഷ്യൽ മീഡിയയും

 ഷമ്മി ഹീറോയാടാ ... പാപ്പനിൽ കയ്യടി വാങ്ങി ഷമ്മി തിലകൻ ! വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ ! ജോഷി ചതിച്ചില്ലാശാനേ .. എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പാപ്പനെ പുകഴ്ത്തിപ്പാടുമ്പോൾ സുരേഷ് ഗോപിയ്ക്കും നീതപിള്ളയ്ക്കും ഒപ്പം സോഷ്യൽ മീഡിയ ഷമ്മി തിലകനെയും ആഘോഷിക്കുകയാണ് .. മാധ്യമ പ്രവർത്തകനായ രജികുമാർ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജികുമാറിൻ്റെ പോസ്റ്റ് : വായിക്കാൻ ലിങ്ക് അമർത്തുക. പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ : അമ്മ പിണങ്ങാം, അമ്മയോടു പിണങ്ങാം, അമ്മയിൽ അംഗമാകാം, പുറത്താകാം. അമ്മയിലിരുന്ന് അഭിനയിക്കാം, അമ്മയില്ലാതെയും അഭിനയിക്കാം. പക്ഷേ, അതൊന്നുമല്ല കാര്യം. ദേ, ഈ മനുഷ്യൻ, Shammy Thilakan, ഇന്നു രാവിലെ ഞെട്ടിച്ചുകളഞ്ഞു. ജോഷി- സുരേഷ് ഗോപി ടീമിന്‍റെ ഒരു വമ്പൻ ചിത്രത്തിൽ കേവലം നാലോ അഞ്ചോ സീനുകൾ മാത്രം.  എന്തിനേറെ..?!  തകർത്തുവാരുക എന്നൊക്കെ പറഞ്ഞാലിതാണ്. തിലകൻ എന്ന മഹാനടൻ മരിച്ചു എന്നതു മറന്നേക്കുക. അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇനിയാര് എന്ന പഴയ വിലാപകാവ്യങ്ങളൊക്കെ ചുട്ടുകളഞ്ഞേക്കുക. അതിനും മേലേ, വളരെ വളരെ മേലേയാണിയാൾ.  അച്ഛന്‍റെ ഈ മകൻ, പാപ്പനിൽ  ചാക്കോയായി...