കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളിന് ഇരയായിരിക്കുകയാണ് മമ്മൂക്ക ....
നല്ല സ്റ്റൈലൻ കോസ്റ്റ്യൂമിൽ
ഷൂവും ഗ്ലാസ്സുമൊക്കെ ധരിച്ചാണ് ചിത്രത്തിനു വേണ്ടി മമ്മൂക്ക പോസ്സ് ചെയ്തിരിക്കുന്നത്.
ആരാധകർ ചിത്രം ഏറ്റെടുക്കുകയും ചെയ്തു.
പക്ഷേ ക്യാപ്ഷൻ ചിലർക്ക് ദഹിച്ചില്ല.
" Happy tiger day 🐅 "
എന്നായിരുന്നു ചിത്രത്തിന് മമ്മൂക്ക നൽകിയ ക്യാപ്ഷൻ.
അതോടെ
സ്വയം പുകഴ്ത്താൻ ഇങ്ങേർക്ക് നാണമില്ലേ എന്നു തുടങ്ങി ട്രോളുകളും വന്നു തുടങ്ങി.
ജൂലൈ 29 - international tiger day ആണ്.
പക്ഷേ ആ ആശംസയ്ക്ക് സ്വന്തം ചിത്രം പങ്കുവച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
പക്ഷേ അതിൽ കാര്യമുണ്ട്.
പ്രമുഖ ഷൂ ബ്രാൻഡായ
Onitsuka Tiger ൻ്റെ ഷൂ ആണ്ചിത്രത്തിൽ മമ്മൂക്ക ധരിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ കാണുന്ന ഷൂവിൻ്റെ വില
129 ഡോളറാണ്.
ചുമ്മാതല്ല മമ്മൂക്ക ക്യാപ്ഷൻ നൽകിയത് കേട്ടോ ..
അല്ലാതെ സ്വന്തം ചിത്രമിട്ട് Tiger day ആശംസ പറയാൻ മമ്മൂക്ക വരില്ല മക്കളേ എന്നാണ് ആരാധകർ പറയുന്നത് ...
©DAILY DOSE | Entertainment Guru

.png)


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ