ഇനി വരുന്നത് ഇതിലും വലുതുമായി : ശരവണൻ വീണ്ടും
ലെജൻഡ് ശരവണൻ ഇപ്പോൾ താരമാണ്.
സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ശരവണനാണ് താരം.
ശരവണൻ നിർമ്മിച്ച്, ശരവണൻ തന്നെ നായകനായി അഭിനയിച്ച ലെജൻഡ് എന്ന സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
നൂറ് കോടിക്കു മുകളിൽ ചിലവ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.
'' റോബോട്ട് അഭിനയിക്കുമോ ഇങ്ങനെ ? "
" കീ കൊടുത്ത പാവ "
എന്നൊക്കെ സോഷ്യൽ മീഡിയകളിയാക്കുമ്പോഴും ശരവണന് യാതൊരു കുലുക്കവുമില്ല. തമിഴ്നാട്ടിലെ പ്രശസ്ത വസ്ത്രവ്യാപാരശാലകൾ ഉൾപ്പെടെ നിരവധി ബിസിനസ്സുകൾ ഉള്ള ശരവണൻ പറയുന്നത് അഭിനയിക്കുക എന്നത് തൻ്റെ ആഗ്രഹമായിരുന്നു എന്നും, അതിനു വേണ്ടിയാണ് സിനിമ നിർമ്മിച്ചത് എന്നുമാണ്.
എൻ്റെ വെറും ഇരുപത്തിയഞ്ച് ദിവസത്തെ വരുമാനമാണ് ആ സിനിമയുടെ ചെലവ്.അതുകൊണ്ട് എനിക്ക് യാതൊരു ടെൻഷനുമില്ല. ഇനി വരുന്നത് ഇതിനേക്കാൾ മുതൽ മുടക്കിൽ ഒരു ഇൻ്റർനാഷണൽ സിനിമയായിരിക്കും. അതിലും ഞാൻ തന്നെ നായകനാവും ...
അൻപത്തിരണ്ടു വയസ്സുകാരനായ ശരവണൻ ഇനി ഇൻ്റർനാഷണൽ താരമാകാനുള്ള തയ്യാറെടുപ്പിലാണ്.
![]() |
| ലെജൻഡ് സിനിമ പോസ്റ്റർ |
എന്തായാലും തമിഴ്നാട്ടിൽ മോശമല്ലാത്ത കളക്ഷൻ ചിത്രം നേടിയ സ്ഥിതിക്ക്, ഇനി ഹോളിവുഡിലേക്കായിരിക്കുമോ ശരവണൻ്റെ നോട്ടം എന്നാണ് ആരാധകർ ചിന്തിക്കുന്നത്.
© DAILY DOSE | Entertainment Guru

.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ