ആ വാർത്ത ശരിയല്ല : ഷാജി കൈലാസ്
കടുവയുടെ വൻ വിജയത്തെത്തുടർന്ന്
ഷാജി കൈലാസ് പുതിയ വോൾവോ സ്വന്തമാക്കിയെന്ന വാർത്തയും,
താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രവും
സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാലിപ്പോൾ
താൻ കാർ വാങ്ങിയിട്ടില്ല എന്നാണ് ഷാജി കൈലാസ് പറയുന്നത്.
ഷാജി കൈലാസിൻ്റെ കുറിപ്പ് -
"ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിൻ്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിൻ്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ .
എന്നാണ് അദ്ദേഹം കുറിച്ചത്.
പോസ്റ്റ് കാണാൻ ലിങ്ക് അമർത്തുക
© DAILY DOSE |


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ