ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

FILM AWARD | 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ആഗസ്റ്റ് മൂന്നിന് സമ്മാനിക്കും.

 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി സമ്മാനിക്കും.


ചലച്ചിത്ര അവാര്‍ഡുകള്‍ ആഗസ്റ്റ് മൂന്നിന്
മുഖ്യമന്ത്രി സമ്മാനിക്കും

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2022 ആഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ  പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ  സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങി 50 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
2021ലെ ചലച്ചിത്ര അവാര്‍ഡിന്റെ  വിശദാംശങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. മലയാള സിനിമ : നാള്‍വഴികള്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ  പ്രകാശനം ഭക്ഷ്യ, സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എക്കു നല്‍കിക്കൊണ്ട് നിര്‍വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ചലച്ചിത്ര വിഭാഗം ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ, രചനാ വിഭാഗം ജൂറി ചെയര്‍മാന്‍ വി.കെ ജോസഫ്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം നടക്കുന്ന സംഗീത പരിപാടിയില്‍ 2021ലെ മികച്ച പിന്നണി ഗായകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയ സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ  സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസന്‍, 2020ലെ പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, മുന്‍ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ഷഹബാസ് അമന്‍, രാജലക്ഷ്മി, ബിജിബാല്‍, സൂരജ് സന്തോഷ്, പ്രശസ്ത പിന്നണിഗായകരയ സംഗീത ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

- വാർത്ത കടപ്പാട് | ചലച്ചിത്ര അക്കാദമി |


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MAMMOOTTY @ Harippad | മെഗാതാരത്തെ കാണാൻ വൻ പുരുഷാരം

മമ്മൂട്ടിയെ കാണാൻ വൻ ജനക്കൂട്ടം: ഹരിപ്പാട് നഗരം നിറഞ്ഞു കവിഞ്ഞു.  വീഡിയോയും ചിത്രങ്ങളും കാണാം മമ്മൂട്ടിയെ കാണാനെത്തിയ ജനാവലി ഹരിപ്പാട് വസ്ത്രശാല ഉദ്ഘാടനത്തിന് 30/07/22 - ഇന്ന് രാവിലെ വൻ ജനത്തിരക്ക്. വീഡിയോ കാണുവാൻ : വീഡിയോ കാണുവാൻ ഈ ലിങ്ക് അമർത്തുക അക്ഷരാർത്ഥത്തിൽ ഹരിപ്പാട് നഗരം പൂരപ്പറമ്പായി . ചിത്രങ്ങൾ കാണാം ..

ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ

 ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ ബറോസ് തിയ്യേറ്ററുകളിലേക്ക് BARR0z update മോഹൻലാൽ ആരാധകർക്ക് സന്തോഷ വാർത്തയുമായി അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജോലികൾ പൂർത്തിയായി . This is Team Barroz signing off from the location. And now... the wait begins! എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ ബറോസ് ക്രൂവിൻ്റെ ചിത്രം പങ്കുവച്ചത് . മോഹൻലാൽ പങ്കുവച്ച ചിത്രം 2019 ലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ നാൾവഴികളിലെ ദുർഘട പാതകൾ താണ്ടിയാണ് ഈ 3D ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്.  അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ.  അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം.  അൺയൂഷ്വൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. നാനൂറ് വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നത്. എന്തായാലും മോഹൻലാൽ ആരാധകർക്ക് ഇനി സന്തോഷത്ത...

ഷമ്മി ഹീറോയാടാ .... കയ്യടിച്ച് കാണികളും സോഷ്യൽ മീഡിയയും

 ഷമ്മി ഹീറോയാടാ ... പാപ്പനിൽ കയ്യടി വാങ്ങി ഷമ്മി തിലകൻ ! വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ ! ജോഷി ചതിച്ചില്ലാശാനേ .. എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പാപ്പനെ പുകഴ്ത്തിപ്പാടുമ്പോൾ സുരേഷ് ഗോപിയ്ക്കും നീതപിള്ളയ്ക്കും ഒപ്പം സോഷ്യൽ മീഡിയ ഷമ്മി തിലകനെയും ആഘോഷിക്കുകയാണ് .. മാധ്യമ പ്രവർത്തകനായ രജികുമാർ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജികുമാറിൻ്റെ പോസ്റ്റ് : വായിക്കാൻ ലിങ്ക് അമർത്തുക. പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ : അമ്മ പിണങ്ങാം, അമ്മയോടു പിണങ്ങാം, അമ്മയിൽ അംഗമാകാം, പുറത്താകാം. അമ്മയിലിരുന്ന് അഭിനയിക്കാം, അമ്മയില്ലാതെയും അഭിനയിക്കാം. പക്ഷേ, അതൊന്നുമല്ല കാര്യം. ദേ, ഈ മനുഷ്യൻ, Shammy Thilakan, ഇന്നു രാവിലെ ഞെട്ടിച്ചുകളഞ്ഞു. ജോഷി- സുരേഷ് ഗോപി ടീമിന്‍റെ ഒരു വമ്പൻ ചിത്രത്തിൽ കേവലം നാലോ അഞ്ചോ സീനുകൾ മാത്രം.  എന്തിനേറെ..?!  തകർത്തുവാരുക എന്നൊക്കെ പറഞ്ഞാലിതാണ്. തിലകൻ എന്ന മഹാനടൻ മരിച്ചു എന്നതു മറന്നേക്കുക. അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇനിയാര് എന്ന പഴയ വിലാപകാവ്യങ്ങളൊക്കെ ചുട്ടുകളഞ്ഞേക്കുക. അതിനും മേലേ, വളരെ വളരെ മേലേയാണിയാൾ.  അച്ഛന്‍റെ ഈ മകൻ, പാപ്പനിൽ  ചാക്കോയായി...