ഷമ്മി ഹീറോയാടാ ...
പാപ്പനിൽ കയ്യടി വാങ്ങി ഷമ്മി തിലകൻ !
വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ !
ജോഷി ചതിച്ചില്ലാശാനേ ..
എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം
പാപ്പനെ പുകഴ്ത്തിപ്പാടുമ്പോൾ
സുരേഷ് ഗോപിയ്ക്കും
നീതപിള്ളയ്ക്കും ഒപ്പം
സോഷ്യൽ മീഡിയ
ഷമ്മി തിലകനെയും ആഘോഷിക്കുകയാണ് ..
മാധ്യമ പ്രവർത്തകനായ
രജികുമാർ പങ്കുവച്ച ഒരു കുറിപ്പ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ
വൈറലാണ്.
രജികുമാറിൻ്റെ പോസ്റ്റ് :വായിക്കാൻ ലിങ്ക് അമർത്തുക.
പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ :
അമ്മ പിണങ്ങാം, അമ്മയോടു പിണങ്ങാം, അമ്മയിൽ അംഗമാകാം, പുറത്താകാം. അമ്മയിലിരുന്ന് അഭിനയിക്കാം, അമ്മയില്ലാതെയും അഭിനയിക്കാം.
പക്ഷേ, അതൊന്നുമല്ല കാര്യം.
ദേ, ഈ മനുഷ്യൻ, Shammy Thilakan, ഇന്നു രാവിലെ ഞെട്ടിച്ചുകളഞ്ഞു. ജോഷി- സുരേഷ് ഗോപി ടീമിന്‍റെ ഒരു വമ്പൻ ചിത്രത്തിൽ കേവലം നാലോ അഞ്ചോ സീനുകൾ മാത്രം.
എന്തിനേറെ..?!
തകർത്തുവാരുക എന്നൊക്കെ പറഞ്ഞാലിതാണ്.
തിലകൻ എന്ന മഹാനടൻ മരിച്ചു എന്നതു മറന്നേക്കുക. അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇനിയാര് എന്ന പഴയ വിലാപകാവ്യങ്ങളൊക്കെ ചുട്ടുകളഞ്ഞേക്കുക.
അതിനും മേലേ, വളരെ വളരെ മേലേയാണിയാൾ.
അച്ഛന്‍റെ ഈ മകൻ, പാപ്പനിൽ ചാക്കോയായി രൂപത്തിലും ഭാവത്തിലും നോട്ടത്തിലും പ്രകടനത്തിലും സംഭാഷണത്തിലും ശബ്ദത്തിലുമൊക്കെ അമ്പരപ്പിക്കുന്നു. ചിലേടത്തൊക്കെ തിലകനെ ഓർമിപ്പിക്കുന്നു,
ആ ഭാവങ്ങൾ തിയെറ്ററിൽ ചെന്ന് നേരിട്ടു കാണുക എന്നേ പറയാനുള്ളൂ.
കൂടെ അഭിനയിക്കുന്നവരെ ചെറുതും വലുതും നോക്കാതെ മുന്നിലേക്കു നിർത്തി സപ്പോർട്ട് ചെയ്യുന്ന Suresh Gopiയുടെ ഉജ്വല പ്രകടനവും ഈ ചിത്രത്തിൽ കാണാം.
കൊലകൾ, അന്വേഷണം.
അപ്രതീക്ഷിത സംഭവങ്ങൾ, കഥാപാത്രങ്ങൾ.
ട്വിസ്റ്റ്, ട്വിസ്റ്റ്, ട്വിസ്റ്റുകളുടെ കളി.
നിങ്ങൾക്ക് ഒരുപക്ഷേ, ഇഷ്ടമായേക്കാം.
#Paappan #Joshiy
- എന്നാണ് കുറിപ്പ്
നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്,വിജയരാഘവന്‍, ടിനി ടോം,ഷമ്മി തിലകന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം സുജിത് ജെ നായര്‍, ഷാജി. എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ , ആര്‍ട്ട് നിമേഷ് എം താനൂര്‍ എന്നിവരാണ്.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ