ഷമ്മി ഹീറോയാടാ ... പാപ്പനിൽ കയ്യടി വാങ്ങി ഷമ്മി തിലകൻ ! വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ ! ജോഷി ചതിച്ചില്ലാശാനേ .. എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പാപ്പനെ പുകഴ്ത്തിപ്പാടുമ്പോൾ സുരേഷ് ഗോപിയ്ക്കും നീതപിള്ളയ്ക്കും ഒപ്പം സോഷ്യൽ മീഡിയ ഷമ്മി തിലകനെയും ആഘോഷിക്കുകയാണ് .. മാധ്യമ പ്രവർത്തകനായ രജികുമാർ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജികുമാറിൻ്റെ പോസ്റ്റ് : വായിക്കാൻ ലിങ്ക് അമർത്തുക. പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ : അമ്മ പിണങ്ങാം, അമ്മയോടു പിണങ്ങാം, അമ്മയിൽ അംഗമാകാം, പുറത്താകാം. അമ്മയിലിരുന്ന് അഭിനയിക്കാം, അമ്മയില്ലാതെയും അഭിനയിക്കാം. പക്ഷേ, അതൊന്നുമല്ല കാര്യം. ദേ, ഈ മനുഷ്യൻ, Shammy Thilakan, ഇന്നു രാവിലെ ഞെട്ടിച്ചുകളഞ്ഞു. ജോഷി- സുരേഷ് ഗോപി ടീമിന്‍റെ ഒരു വമ്പൻ ചിത്രത്തിൽ കേവലം നാലോ അഞ്ചോ സീനുകൾ മാത്രം. എന്തിനേറെ..?! തകർത്തുവാരുക എന്നൊക്കെ പറഞ്ഞാലിതാണ്. തിലകൻ എന്ന മഹാനടൻ മരിച്ചു എന്നതു മറന്നേക്കുക. അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇനിയാര് എന്ന പഴയ വിലാപകാവ്യങ്ങളൊക്കെ ചുട്ടുകളഞ്ഞേക്കുക. അതിനും മേലേ, വളരെ വളരെ മേലേയാണിയാൾ. അച്ഛന്‍റെ ഈ മകൻ, പാപ്പനിൽ ചാക്കോയായി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ