ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പഴയ വീഞ്ഞിന് വീര്യം കൂടും : പാപ്പൻ - റിവ്യൂ

 പാപ്പൻ : ഒരു കംപ്ലീറ്റ് ഫാമിലി - സീറ്റ് എഡ്ജ് - മാസ്സ് - ത്രില്ലർ !!

കാണാം ധൈര്യസമേതം


ജോഷി എന്ന മാസ്റ്റർ സംവിധായകൻ്റെ കൈത്തഴക്കം.

ആർ.ജെ.ഷാൻ എന്ന നവാഗത എഴുത്തുകാരൻ്റെ അസാമാന്യ രചനാപാടവം

അജയ് ഡേവിഡിൻ്റെ മനോഹര ഛായാഗ്രാഹണം.

എല്ലാത്തിനോടും 
ഒരുപോലെ ഇഴുകിച്ചേർന്ന സുരേഷ് ഗോപി എന്ന നടൻ്റെ ഇതുവരെ കണ്ടിട്ടില്ലാത്ത മാസ്മരിക പ്രകടനം.

ആദ്യ അഞ്ചു പത്ത് മിനിറ്റ് പിന്നിടുമ്പോൾ
പ്രതീക്ഷകൾ തെറ്റുമോ എന്നൊരു ഭയം കാഴ്ച്ചക്കാരിൽ ഉണ്ടായേക്കാം ..

ചില കല്ലുകടികൾ
ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും .

പക്ഷേ
പിന്നീടങ്ങോട്ട് ഓരോ മിനിട്ടിലും നെഞ്ചിടിപ്പ് കൂട്ടി,
കഥപറച്ചിലിൻ്റെ ഒരു ഷെർലക് ഹോംസ് ശൈലിയിലേക്ക് തിരക്കഥാകൃത്തും സംവിധായകനും നമ്മെ കൂട്ടിക്കൊണ്ടു പോകുമ്പോൾ
ഇടയ്ക്ക് വാച്ചോ മൊബൈലോ ഒന്നു നോക്കാൻ പോലും നമ്മൾ മറന്നു പോകുന്ന അവസ്ഥ.

നിഗൂഢതകൾ ബാക്കി നിർത്തി
സ്ക്രീനിൽ ഇടവേള തെളിയുമ്പോൾ
ബാക്കി അറിയുവാനുള്ള ആകാംക്ഷയിൽ
അവിടെ നിന്ന് ഒന്ന് എഴുന്നേൽക്കാൻ പോലും മടി!

രണ്ടാം പകുതിയിലെ
പിന്നീടുള്ള ഓരോ മിനിറ്റും
അക്ഷരാർത്ഥത്തിൽ
ഒരു സീറ്റ് എഡ്ജ് ത്രില്ലർ അനുഭവം !!

മൊത്തം കണ്ടിറങ്ങുമ്പോൾ
മാസ്സാണോ ത്രില്ലറാണോ എന്ന് ചോദിച്ചാൽ
രണ്ടും - എന്ന് നിസ്സംശയം പറയാം ...

തിയ്യേറ്റർ വിട്ടിറങ്ങിയാലും
പാപ്പൻ മനസ്സിൽ നിന്ന് പോകില്ല ..

ഓരോ ചെറിയ കഥാപാത്രങ്ങൾ പോലും കഥയിൽ ചെലുത്തുന്ന നിർണ്ണായക സ്വാധീനം ..

പാപ്പന് നൂറിൽ തൊണ്ണൂറ് മാർക്ക് ..

നിസ്സംശയം പറയാം
ഇത് സുരേഷ് ഗോപിയുടെ രണ്ടാം വരവ് ..

ആർ.ജെ.ഷാൻ എന്ന ശക്തനായ രചയിതാവിൻ്റെ ഉദയം ...

ജോഷി എന്ന മെഗാ സംവിധായകൻ്റെ അനിഷേധ്യ സ്ഥാനം അരക്കിട്ടുറപ്പിക്കൽ ..

- Daily Dose 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

MAMMOOTTY @ Harippad | മെഗാതാരത്തെ കാണാൻ വൻ പുരുഷാരം

മമ്മൂട്ടിയെ കാണാൻ വൻ ജനക്കൂട്ടം: ഹരിപ്പാട് നഗരം നിറഞ്ഞു കവിഞ്ഞു.  വീഡിയോയും ചിത്രങ്ങളും കാണാം മമ്മൂട്ടിയെ കാണാനെത്തിയ ജനാവലി ഹരിപ്പാട് വസ്ത്രശാല ഉദ്ഘാടനത്തിന് 30/07/22 - ഇന്ന് രാവിലെ വൻ ജനത്തിരക്ക്. വീഡിയോ കാണുവാൻ : വീഡിയോ കാണുവാൻ ഈ ലിങ്ക് അമർത്തുക അക്ഷരാർത്ഥത്തിൽ ഹരിപ്പാട് നഗരം പൂരപ്പറമ്പായി . ചിത്രങ്ങൾ കാണാം ..

ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ

 ആരാധകർക്ക് സന്തോഷ വാർത്തയുമായി മോഹൻലാൽ ബറോസ് തിയ്യേറ്ററുകളിലേക്ക് BARR0z update മോഹൻലാൽ ആരാധകർക്ക് സന്തോഷ വാർത്തയുമായി അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജോലികൾ പൂർത്തിയായി . This is Team Barroz signing off from the location. And now... the wait begins! എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ ബറോസ് ക്രൂവിൻ്റെ ചിത്രം പങ്കുവച്ചത് . മോഹൻലാൽ പങ്കുവച്ച ചിത്രം 2019 ലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ നാൾവഴികളിലെ ദുർഘട പാതകൾ താണ്ടിയാണ് ഈ 3D ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്.  അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ.  അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം.  അൺയൂഷ്വൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. നാനൂറ് വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നത്. എന്തായാലും മോഹൻലാൽ ആരാധകർക്ക് ഇനി സന്തോഷത്ത...

ഷമ്മി ഹീറോയാടാ .... കയ്യടിച്ച് കാണികളും സോഷ്യൽ മീഡിയയും

 ഷമ്മി ഹീറോയാടാ ... പാപ്പനിൽ കയ്യടി വാങ്ങി ഷമ്മി തിലകൻ ! വാനോളം പുകഴ്ത്തി സോഷ്യൽ മീഡിയ ! ജോഷി ചതിച്ചില്ലാശാനേ .. എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പാപ്പനെ പുകഴ്ത്തിപ്പാടുമ്പോൾ സുരേഷ് ഗോപിയ്ക്കും നീതപിള്ളയ്ക്കും ഒപ്പം സോഷ്യൽ മീഡിയ ഷമ്മി തിലകനെയും ആഘോഷിക്കുകയാണ് .. മാധ്യമ പ്രവർത്തകനായ രജികുമാർ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജികുമാറിൻ്റെ പോസ്റ്റ് : വായിക്കാൻ ലിങ്ക് അമർത്തുക. പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ : അമ്മ പിണങ്ങാം, അമ്മയോടു പിണങ്ങാം, അമ്മയിൽ അംഗമാകാം, പുറത്താകാം. അമ്മയിലിരുന്ന് അഭിനയിക്കാം, അമ്മയില്ലാതെയും അഭിനയിക്കാം. പക്ഷേ, അതൊന്നുമല്ല കാര്യം. ദേ, ഈ മനുഷ്യൻ, Shammy Thilakan, ഇന്നു രാവിലെ ഞെട്ടിച്ചുകളഞ്ഞു. ജോഷി- സുരേഷ് ഗോപി ടീമിന്‍റെ ഒരു വമ്പൻ ചിത്രത്തിൽ കേവലം നാലോ അഞ്ചോ സീനുകൾ മാത്രം.  എന്തിനേറെ..?!  തകർത്തുവാരുക എന്നൊക്കെ പറഞ്ഞാലിതാണ്. തിലകൻ എന്ന മഹാനടൻ മരിച്ചു എന്നതു മറന്നേക്കുക. അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇനിയാര് എന്ന പഴയ വിലാപകാവ്യങ്ങളൊക്കെ ചുട്ടുകളഞ്ഞേക്കുക. അതിനും മേലേ, വളരെ വളരെ മേലേയാണിയാൾ.  അച്ഛന്‍റെ ഈ മകൻ, പാപ്പനിൽ  ചാക്കോയായി...